Around us

പോപ്പുലര്‍ ഫ്രണ്ട് വീടും ജോലിയും സാമ്പത്തികസഹായവും നല്‍കാമെന്ന് പറഞ്ഞു, ഇസ്ലാമിലേക്ക് മാറിയതിനെക്കുറിച്ച് ചിത്രലേഖ

പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. സിപിഐഎമ്മില്‍ നിന്ന് നിരന്തരം ആക്രമണം നേരിടേണ്ടി വരുന്നതും ജാതിവിവേചനവും കാരണമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് ചിത്രലേഖ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മതം മാറാനുള്ള തീരുമാനത്തിന് പിന്നാലെ ഇന്റലിജന്‍സില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായി
ചിത്രലേഖ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചിത്രലേഖയുടെ പ്രതികരണം. പോപ്പുലര്‍ ഫ്രണ്ട് വീടും ജോലിയും വാഗ്ദാനം ചെയ്‌തെന്ന ഭാഗം ഏഷ്യാനെറ്റ് രഹസ്യക്യാമറയില്‍ പകര്‍ത്തിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീടും ജോലിയും അത്യാവശ്യം സാമ്പത്തികസഹായവും ചെയ്ത് തരാമെന്ന് അവര്‍ പറഞ്ഞു. മാറിക്കഴിഞ്ഞ് അത് ഇല്ലെന്ന് പറഞ്ഞാല്‍ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തോട് പറഞ്ഞതായും ചിത്രലേഖയുടെ പ്രതികരണത്തിലുണ്ട്. ചിത്രലേഖയുമായുള്ള അഭിമുഖത്തിന് ശേഷമുള്ള ഓഫ് ദ റെക്കോര്‍ഡ് ഭാഗങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള പരാമര്‍ശമുള്ളത്.

രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പുനല്‍കിയതിനാലാണ് ചിത്രലേഖ ഇസ്ലാം മതം സ്വീകരിച്ചതെന്ന വാദം പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചിട്ടുണ്ട്.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT