Around us

ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് അവിശ്വാസം പാസായി, പൂവച്ചാലില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

തിരുവനന്തപുരം പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.

പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു.

ബുധനാഴ്ചയാണ് പ്രസിഡന്റ് ടി.സനല്‍കുമാറിനെതിരെ വെള്ളനാട് ബി.ഡി.ഒക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ബി.ജെ.പി പിന്തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല. ബി.ജെ.പി പിന്തുണച്ചില്ലെങ്കില്‍ സി.പി.എം വീണ്ടും അധികാരത്തില്‍ എത്തും.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT