Around us

മാളില്‍ വെച്ച് അപമാനിച്ച സംഭവം: നടിയുടെ മൊഴിയെടുക്കും, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. സംഭവം നടന്ന മാളിലെത്തി കളമശേരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ നടിയുടെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്. ഷൂട്ടിങ് തിരക്കിലായതിനാല്‍ മാസം 22ന് ശേഷമാകും നടിയുടെ മൊഴിയെടുക്കുക.

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് യുവാക്കളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവനടി വെളിപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ദ ക്യുവിനോട് പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ ആയിരുന്നു നടിക്ക് നേരെ മോശം പെരുമാറ്റമുണ്ടായത്. പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT