Around us

‘മുസ്ലീങ്ങള്‍ക്കു നേരെ കല്ലെറിയാന്‍ ഞങ്ങളോട് പറഞ്ഞു’; പൊലീസ് കല്ലുകളെത്തിച്ചുവെന്നും ഡല്‍ഹി അക്രമത്തില്‍ പങ്കെടുത്തവര്‍ 

THE CUE

ഡല്‍ഹി കലാപത്തിനിടെ പൊലീസ് അക്രമികളെ സഹായിച്ചുവെന്നതിന് തെളിവുകള്‍ പുറത്ത്. അക്രമത്തില്‍ പങ്കെടുത്ത പ്രദേശവാസികളാണ് ഡല്‍ഹി പൊലീസിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് നേരെ കല്ലുകളെറിയാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്ന് അക്രമിസംഘത്തിലുണ്ടായിരുന്ന ഹിമാന്‍ഷു റാത്തോര്‍ ബിബിസിയോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ പൊലീസില്‍ നിന്ന് ഞങ്ങള്‍ക്ക് സഹായം ലഭിച്ചു. ഞങ്ങളുടെ കയ്യില്‍ ആവശ്യത്തിന് കല്ലുകളുണ്ടായിരുന്നില്ല. അതുകൊണ്ട് പൊലീസ് തന്നെ കല്ലുകള്‍ ശേഖരിച്ച് കൊണ്ടുവന്നു. മുസ്ലീങ്ങള്‍ക്ക് നേരെ അത് എറിയാന്‍ ആവശ്യപ്പെട്ടുവെന്നും ഹിമാന്‍ഷു റാത്തോര്‍ പറയുന്നു.

ഡല്‍ഹി കലാപം തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കലാപത്തിനിടെ പൊലീസ് ഹിന്ദുക്കള്‍ക്കൊപ്പം കൂടി മുസ്ലീങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും, ക്രൂരമായി മര്‍ദിച്ചുവെന്നും ബിബിസി പുറത്തുവിട്ട വീഡിയോ പറയുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT