Around us

ജനങ്ങളോട് നന്നായി പെരുമാറണം; കൂടുതല്‍ സൂക്ഷ്മത വേണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

അടിക്കടി പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിഫോമിലായിരിക്കുമ്പോൾ കൂടുതൽ സൂക്ഷ്മത വേണമെന്നും അനാവശ്യമായി ഒരു പരുപാടിയിലും പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന് വീഴ്ച സംഭവിച്ച നിരവധി മേഖലകളെ എടുത്തുപറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ലോക്ക്ഡൗൺ പരിശോധനകളിൽ ഉയർന്നുവന്ന ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സ്ത്രീധന പീഡന പരാതികളിൽ നടപടികൾ കർശനമാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തികളിലേക്ക് ചെന്നുവീഴരുത്. ജനങ്ങളോട് നല്ല സമീപനം വേണമെന്നും അഴിമതിക്കാരോട് വിട്ടുവീഴ്ച്ചയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ യോഗത്തിൽ എസ്.എച്ച്.ഓ മുതൽ ഡി.ജി.പിമാർ വരെ പങ്കെടുത്തു. മോൺസൺ മാവുങ്കലിന്റേതിലും പിങ്ക് പൊലീസ് വിവാദത്തിലും പൊലീസ് ഇടപെടൽ സൗമ്യമല്ലാതിരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT