Around us

സ്വപ്‌നയുടെ ശബ്ദരേഖ: കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ എജിയോട് നിയമോപദേശം തേടി പൊലീസ്. ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് നീക്കം. പരാതിയിന്മേല്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നത് സാധ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ജയില്‍ ഡിജിപിയുടെ പരാതിയിലാണ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ മേധാവി ഋഷിരാജ് സിംഗ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. ജയില്‍ വകുപ്പിന്റെ വിശ്വാസം കര്‍ശനമായി സംരക്ഷിക്കണമെന്നും, ശബ്ദം റെക്കോര്‍ഡ് ചെയ്ത വ്യക്തിയെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുറത്തുവന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന്‌ സ്വപ്‌ന സമ്മതിച്ചതായി ജയില്‍ ഡിഐജി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജയിലില്‍ നിന്നല്ല റെക്കോര്‍ഡ് ചെയ്തതെന്ന ഡിഐജിയുടെ നിലപാടിനെ ഇ.ഡി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ശബ്ദരേഖ പുറത്തായതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം പങ്കുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT