Around us

തൃശൂരില്‍ ദന്താശുപത്രിയില്‍ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു ; സുഹൃത്ത് ഒളിവില്‍

തൃശൂര്‍ കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയ കുളങ്ങര വീട്ടില്‍ ഡോ. സോനയാണ് മരിച്ചത്. 30 വയസ്സായിരുന്നു. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് സോനയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

പാവറട്ടി സ്വദേശിയായ ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി നടത്തി വരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍മേല്‍ സോന മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ് ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു.

വയറിലും കാലിലും പരിക്കേറ്റ സോനയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. യുവതിയെ ആക്രമിച്ചശേഷം മഹേഷ് കാറില്‍ കടന്നുകളഞ്ഞു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒല്ലൂര്‍ പൊലീസ് അറിയിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT