Around us

ലഘുലേഖ പിടിച്ചതുകൊണ്ട് മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍, കൂടുതല്‍ പേരിലേക്ക് അന്വേഷണമെന്ന് പൊലീസ്

THE CUE

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. കൂടുതല്‍ പേരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. അതേ സമയം ലഘുലേഖ ഉള്ളതുകൊണ്ടുമാത്രം മാവോയിസ്റ്റാകില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയ സംഭവത്തില്‍ കടുത്ത നിലപാടിലാണ് സിപിഐഎം പ്രാദേശിക നേതൃത്വം. കാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നഗരത്തിലെ കണ്ണികളാണ് അലനും ഷുഹൈബുമെന്നാണ് പൊലീസ് വാദമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കോഴിക്കോട് ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റുന്നത് വേണ്ടെന്ന് വച്ചിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് വേണമെന്നും നിരോധിത സംഘടനയിലെ അംഗമാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിയണമെന്നും യുഎപിഎ അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പ്രതികരിച്ചിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ മിക്ക കേസിലും വ്യക്തമായ തെളിവില്ലെന്നും പിഎസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

യുഎപിഎ ചുമത്തിയത് പൊലീസിന്റെ നാടകമാണെന്ന് താഹ ഫസലിന്റെ ഉമ്മ ജമീല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവെടുപ്പിനായി വീട്ടിലെത്തിച്ച താഹയെ പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. ഇത് പൊലീസ് ചിത്രീകരിച്ചെന്നും ജമീല പറഞ്ഞിരുന്നു. അലന്‍ ഷുഹൈബിന്റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കിട്ടിയെന്ന പൊലീസ് വാദം ശരിയല്ലെന്ന് അമ്മ സബിതാ ശേഖറും പറഞ്ഞിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT