Around us

ആലപ്പുഴയില്‍ എസ്ഡിപിഐ റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളുടെ തോളില്‍ കയറിയിരുന്ന് ചെറിയൊരു കുട്ടിയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു മുദ്രാവാക്യം.

രണ്ട് ദിവസം മുന്‍പാണ് പോപുലര്‍ ഫ്രണ്ടിന്റെ റാലി ആലപ്പുഴ നഗരത്തില്‍ നടന്നത്. തുടര്‍ന്ന് ഞായറാഴ്ചയാണ് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

കുട്ടി മുദ്രാവാക്യം വിളിക്കുന്നതും മറ്റ് പ്രവര്‍ത്തകര്‍ അത് ഏറ്റ് വിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല കുട്ടി ഈ വിധത്തില്‍ മുദ്രാവാക്യം വിളിച്ചത് എന്നാണ് എസ്.ഡി.പി.ഐ വിശദീകരണം.

പ്രകടനത്തില്‍ വിളിക്കാനായി തങ്ങള്‍ ഔദ്യോഗികമായി മുദ്രാവാക്യം എഴുതി കൊടുത്തിരുന്നു. അതിലൊന്നും പെടുന്നതല്ല ഈ മുദ്രാവാക്യം. ഇത് കുട്ടി തന്നെ സ്വയം വിളിച്ചതാണ് ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പോപുലര്‍ ഫ്രണ്ട് പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT