Around us

കുണ്ടറ പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം: മന്ത്രി എ.കെ.ശശീന്ദ്രന് ക്ലീന്‍ചിറ്റ്

കുണ്ടറ പീഡന കേസില്‍ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പീഡന പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും, വിഷയം നല്ല രീതിയില്‍ പരിഹരിക്കണം എന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂത്ത് ലീഗ് നേതാവായ സഹല്‍ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് പൊലീസ് റിപ്പോര്‍ട്ട്. ഇരയുടെ പേരോ, ഇരയ്‌ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തിലില്ല. മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുക്കാന്‍ ആകില്ല, ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT