Around us

പിറവം പള്ളി ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

THE CUE

പിറവം പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്നവരെ ഹൈക്കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് നീക്കിതുടങ്ങി. ജില്ലാ കളക്ടറും എസ് പിയും അടക്കമുള്ള സംഘം എത്തിയാണ് പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പളളിയില്‍ തമ്പടിച്ചിരിക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീക്കി ഉച്ചയ്ക്ക് 1:45 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പൊലീസ് പള്ളിയിലെത്തിയതും പൂട്ട് പൊളിച്ച് അകത്ത് കയറിയതും. പള്ളിയിലുള്ളവരെ ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കാന്‍ കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒഴിപ്പിക്കല്‍ നാളെ രാവിലെയ്ക്കകം തീര്‍ക്കണമെന്നാണ് നിര്‍ദേശം

കോടതി ഉത്തരവുണ്ടായെങ്കിലും പള്ളിയില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ വിഭാഗം നിലകൊണ്ടത്. കളക്ടറകടക്കമുള്ള സംഘം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്.

നേരത്തെ പള്ളിയുടെ ഗേറ്റ് പൂട്ടാന്‍ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി ചോദിച്ചിരുന്നു. വിശ്വാസികളെ തടയാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? ആരേയും തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. യാക്കോബായ വിഭാഗക്കാരുടെ മറുപടിയല്ലാ വേണ്ടതെന്നും വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിധി നടപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പൊലീസ് ഉത്തരവ് നടപ്പാക്കുന്നില്ലന്നും പൊലീസ് യാക്കോബായ വിഭാഗക്കാരെ സഹായിക്കുകയാണോ എന്ന് സംശയിക്കുന്നതായും ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു.സുപ്രീംകോടതി വിധി പ്രകാരം ഇന്നലെതന്നെ പള്ളിയില്‍ കയറുന്നുതിന് പിറവം സെന്റ് മേരീസ് പള്ളിയില്‍ എത്തിയെങ്കിലും പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT