Around us

വനിതാ തടവുകാര്‍ പിടിയില്‍, ജയില്‍ ചാട്ടം ജാമ്യമെടുക്കാന്‍ കാശില്ലാത്തതിനാലെന്ന് സംശയം 

THE CUE

അട്ടക്കുളങ്ങര ജയിലില്‍ നിന്നും തടവു ചാടിയ രണ്ട് യുവതികളെയും പോലീസ് പിടികൂടി. ചൊവ്വാഴ്ചയാണ് വനിതാ ജയിലില്‍ നിന്നും വര്‍ക്കല സ്വദേശിയായ സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവര്‍ രക്ഷപ്പെട്ടത്. ഇവരെ വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പാലോട് വച്ച് പിടികൂടുകയായിരുന്നു. എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ജയില്‍ ചാടിയ സന്ധ്യയും ശില്പയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലെത്തി ഭിക്ഷയാചിച്ചു. കിട്ടിയ കാശുമായി വര്‍ക്കലയ്ക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരവൂര്‍ ആശുപത്രിയിലേക്ക് ബസില്‍ പോകുന്നതിനിടെ പോലീസ് പിന്‍തുടരുന്നതായി മനസ്സിലാക്കി ബന്ധുവീട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് സംഘം പിടികൂടിയത്.

അന്വേഷണ സംഘം ഇരുവരുടെയും ബന്ധുക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ശില്പയുടെ ബന്ധുക്കളെ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇത് കണ്ടെത്താന്‍ സഹായിച്ചെന്ന് പോലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട്് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് മോതിരം മോഷ്ടിച്ച കേസിലാണ് ശില്‍പ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്നതാണ് സന്ധ്യക്കെതിരെയുള്ള കേസ്്. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു. ഇരുവര്‍ക്കും ചെറിയ കുട്ടികളുണ്ട്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT