Around us

സ്ഥിരം കുറ്റവാളി, അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് പൊലീസിന്റെ ശുപാര്‍ശ.

അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതടക്കം വിലക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള സ്ഥിരം കുറ്റവാളിയാണ് അര്‍ജുന്‍ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

2021 ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT