Around us

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്; സിബിഐ കുറ്റപത്രം തള്ളി പോക്‌സോ കോടതി

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. സിബിഐ കുറ്റപത്രം കോടതി തള്ളുകയും ചെയ്തു.

കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തി തള്ളിയതില്‍ ഒരുപാട് സന്തോഷം ഉണ്ട്.

ഇനി നടക്കുന്ന അന്വേഷണത്തില്‍ മക്കളുടെത് കൊലപാതകം തന്നെയാണെന്ന് കണ്ടെത്തണമെന്നാണ് തന്റെ ആവശ്യം. കേസ് പുതിയ അന്വേഷണ സംഘം അന്വേഷിക്കണം. സത്യസന്ധമായ രീതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT