Around us

ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസ്; ഗൗരവതരമെന്ന് അമ്മ, സംഘടനാ തലത്തില്‍ അന്വേഷണത്തിന് നിര്‍ദേശം

ശ്രീജിത്ത് രവിക്കെതിരെയുള്ള പോക്‌സോ കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ താരസംഘടനയായ അമ്മ. വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കേസില്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച രാവിലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുട്ടികള്‍ക്ക് നേരെ നഗ്നനതാ പ്രദര്‍ശനം നടത്തിയതിന് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ സമാനമായ കേസില്‍ അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായി ഇയാള്‍ കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ് അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസം മുമ്പ് തൃശൂരിലെ അയ്യന്തോളിലാണ് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയത്. പാര്‍ക്കിന് സമീപത്ത് 11 ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി കാറില്‍ പോവുകയായിരുന്നു.

കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ കാറിനെക്കുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് ചെയ്തതെന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുന്‍പും സമാനമായ കേസില്‍ ശ്രീജിത്ത് രവി പ്രതിയായിട്ടുണ്ട്. പ്രതിയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT