Around us

കുട്ടികളിലെ മാനസിക പിരിമുറുക്കം മാറ്റാന്‍ ക്ലാസെടുപ്പിച്ചത് പോക്‌സോ കേസ് പ്രതിയെക്കൊണ്ട്

പോക്‌സോ കേസ് പ്രതിയായ ഡോ ഗിരീഷിനെ കൊണ്ട് കുട്ടികളിലെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടി നടത്തി വിദ്യാഭ്യാസ വകുപ്പ് . തിരുവനന്തപുരത്ത് രണ്ട് പോക്‌സോ കേസുകളില്‍ വിചാരണ നേരിടുന്ന ഡോ. ഗിരീഷിനെ വിഎച്ച്എസ്ഇയുടെ വെബിനാറില്‍ പങ്കെടുപ്പിക്കുകയായിരുന്നു. കൊവിഡ് കാലത്ത് കുട്ടികളിലെ മാനസിക സംഘര്‍ഷമെന്ന വിഷയത്തിലായിരുന്നു വെബിനാര്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

389 സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന നിലയിലാണ് ഗിരീഷിനെ ഉള്‍പ്പെടുത്തിയത്. ക്ഷണിച്ചിരുന്നെങ്കിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ലയണ്‍സ് ക്ലബ്ബിന്റെ യുവജന വിഭാഗം കോഡിനേറ്റര്‍ കൂടിയാണ് ഗിരീഷ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ ഉണ്ടായിരുന്നത് അറിയില്ലായിരുന്നുവെന്നാണ് വിഎച്ച്എസ്‌ഇ വിഭാഗത്തിന്റെ പ്രതികരണം. പോക്‌സോ കേസിലുള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യാതെ ഫോര്‍ട്ട് പൊലീസ് മാസങ്ങളോളം ഒളിച്ചുകളിച്ചത്. വിവാദമായിരുന്നു. ഒടുവില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് നടപടിയുണ്ടായത്. റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞിരുന്ന ജില്ലാ ജയിലിലും പിന്നീട് ഇയാളെ കൊണ്ട് ക്ലാസെടുപ്പിച്ചിരുന്നു. അന്നും ലയണ്‍സ് ക്ലബ്ബിന്റെ പേരിലായിരുന്നു ഗിരീഷ് എത്തിയത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT