Around us

കൊവിഡില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍; പ്രതിരോധത്തില്‍ ജാഗ്രത കുറയുന്നുവെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ പ്രതിരോധത്തില്‍ ജാഗ്രത കുറയുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പ്രധാനമന്ത്രി വരെ ആരും നിയമത്തിന് മുകളിലല്ല. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിന് ശേഷം ജാഗ്രത കുറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അതില്‍ നിന്നും തടയണം. ലോക്ഡൗണ്‍ നിരവധി ജീവനുകള്‍ രക്ഷിച്ചു. രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് കടന്നിരിക്കുകയാണ്. അതിതീവ്ര മേഖലകളില്‍ ജാഗ്രത വേണം. മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഓരോ പൗരനും ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സൗജന്യ റേഷന്‍ നവംബര്‍ വരെ നീട്ടി. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരിയോ ഗോതമ്പോ നല്‍കും. ഒരു കിലോ കടലയും ലഭ്യമാക്കും. ഗ്രാമങ്ങളിലേക്ക് മടങ്ങി പോയ തൊഴിലാളികള്‍ക്കായി 50,000 കോടി അനുവദിച്ചു.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT