Around us

അതിയായ വേദനയുണ്ട്; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് അതിയായ വേദനയുണ്ടെന്നും അവര്‍ ഉത്സാഹത്തോട് കൂടി രാജ്യത്തെ സേവിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ജനറല്‍ ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ട തമിഴ്നാട്ടിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ എനിക്ക് അതിയായ വേദനയുണ്ട്. അവര്‍ ഉത്സാഹത്തോടെ ഇന്ത്യയെ സേവിച്ചു. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്' , പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. റാവത്തിന്റെ ഭാര്യ മധുലികയും അപകടത്തില്‍ മരിച്ചു

ഹെലികോപ്ടര്‍ അപകടത്തില്‍ സഞ്ചരിച്ച പതിനാലില്‍ പതിമൂന്നും പേരും മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്‌നമെന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT