Around us

പ്ലാസ്റ്റിക് നിരോധനം: 15 വരെ പിഴയില്ല; നാളെ മുതല്‍ വ്യാപാരികളുടെ സമരം

THE CUE

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നിലവില്‍ വന്നു. ഈ മാസം 15 വരെ പിഴ ഈടാക്കില്ല. 11 ഇനം പ്ലാസ്റ്റിക്കുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തുണ്ട്. നാളെ മുതല്‍ കടകളടച്ച് പ്രതിഷേധിക്കും.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ് എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ നിരസിച്ചു. നോണ്‍ വോവണ്‍ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷനായിരുന്നു നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്ലാസ്റ്റിക് നിരോധനം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവയാണ്

പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, സ്ട്രോ, ജ്യൂസ് പാക്കറ്റ്, 300 മില്ലിക്ക് താഴെയുള്ള ബോട്ടിലുകള്‍, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, തോരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് പതാക, ക്യാരി ബാഗുകള്‍, ടേബിള്‍ മാറ്റ്, പിവിസി ഫ്ളക്സ്, ഗാര്‍ബേജ് ബാഗുകള്‍ എന്നിവ ഉപയോഗിക്കാന്‍ പറ്റില്ല. കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. ആദ്യതവണ ലംഘിച്ചാല്‍ 10000 രൂപയാണ് പിഴ. രണ്ടാമത്തെ തവണ 25000 രൂപയും പിന്നീട് 50000 രൂപയും ചുമത്തും.

പ്രളയത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഘട്ടംഘട്ടമായുള്ള പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങിയത്. ഒരു ദിവസം .43 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൊച്ചി നഗരത്തില്‍ മാത്രം പുറന്തള്ളുന്നുണ്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍മാര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറാൻ- യുഎസ്-ഇസ്രായേല്‍ സംഘർഷം, ഇറാന്റെ തിരിച്ചടി ഗള്‍ഫിലെ യുഎസ് താവളങ്ങളില്‍

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

SCROLL FOR NEXT