Around us

'ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത, ചരിത്രം അറിയുന്നവര്‍ക്ക് അതറിയാം'; പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ചരിത്രം അറിയുന്നവര്‍ക്ക് അതൊക്കെ അറിയാം. ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് മദ്രസാ പുരസ്‌കാരവേദിയില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചതാണ് വിവാദമായത്. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ മുസ്‌ലിയാര്‍ ശാസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്ക് ലജ്ജ കൊണ്ട് മാനസിക വിഷമം ഉണ്ടാവാതിരിക്കാന്‍ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ വിചിത്രന്യായം. പെണ്‍കുട്ടിക്കോ കുടുംബത്തിനോ വിഷയത്തില്‍ പരാതിയില്ല. സ്ത്രീയും പുരുഷനും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചിരുന്നു. സമസ്ത പണ്ഡിത സഭയാണെന്നും അതിന് അതിന്റേതായ ചിട്ടകളുണ്ടെന്നും വേദിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. സ്ത്രീകളെ വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT