Around us

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുമായിരുന്നു; വിവാദ പരാമര്‍ശവുമായി പി.കെ കൃഷ്ണദാസ്

ജീവിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ആര്‍.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. മഹാത്മ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലിലാണ് കൃഷ്ണദാസിന്റെ പരാമര്‍ശം.

ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്ന ഗാന്ധി ഭഗവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

ഗാന്ധിജിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് നെഹ്‌റുവെന്നും നെഹ്‌റും കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

പി.കെ കൃഷ്ണദാസ് പറഞ്ഞത്

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി..

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT