Around us

ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണമായെന്ന് പിജെ ജോസഫ്; കേരള കോണ്‍ഗ്രസില്‍ ചേരിപ്പോര് 

THE CUE

ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണ് പാലായിലെ തോല്‍വിക്ക് കാരണമായെന്ന് പി.ജെ ജോസഫ്. തോല്‍വിയുടെ കാരണം യുഡിഎഫ് പഠിക്കണം. രണ്ട് കൂട്ടരും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന പ്രസ്താവന ശരിയല്ല. പ്രശ്നമുണ്ടാക്കിയതാരെന്ന് യുഡിഎഫ് മനസിലാക്കണമെന്നും ജോസഫ് പറഞ്ഞു.

മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചുവെന്നും തന്നെ കൂവിയതിനെക്കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ജോസ്ടോം പുലിക്കുന്നേല്‍ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.

രണ്ടില ചിഹ്നമില്ലാത്തതും തോല്‍വിക്ക് കാരണമായി. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഒരു വിഭാഗം. തെറ്റുകളുണ്ടായെങ്കില്‍ തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാണ്.
പി ജെ ജോസഫ്

അതേസമയം തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വഞ്ചിച്ചെന്ന് ജോസ് കെ മാണി വിഭാഗം കുറ്റപ്പെടുത്തി. ജോസഫ് ഉണ്ടാക്കിയ തര്‍ക്കം അവമതിപ്പിന് കാരണമായെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍.

മണ്ഡലത്തിലെ യുഡിഎഫ് കോട്ടകള്‍ അപ്പാടെ തകര്‍ത്താണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ പിടിച്ചടക്കിയത്. കനത്ത തോല്‍വിയെത്തുടര്‍ന്ന് നേതാക്കള്‍ പരസ്പരം പഴിചാരലും വാക്‌പോരുമായി രാവിലെ തന്നെ രംഗത്തെത്തിയിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ലഭിച്ചെന്ന് പിജെ ജോസഫ് ആരോപിച്ചിരുന്നു. എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസഫ് വിഭാഗത്തിന് നേര്‍ക്ക് ഒളിയമ്പെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം തിരിച്ചടിക്കുകയുണ്ടായി. പി ജെ ജോസഫ് വിഭാഗത്തിനെതിരെ യുഡിഎഫിന് പരാതി നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

പാലായിലെ തിരിച്ചടി പാര്‍ട്ടി അന്വേഷിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എംപി വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയും പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT