Around us

പന്തീരാങ്കാവ് യുഎപിഎ: 'എന്‍ഐഎ വേണ്ട'; അമിത് ഷായ്ക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഎപിഎ ചുമത്തി കേസുകള്‍ എന്‍എഐ ഏറ്റെടുത്താലും സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് കാണിച്ച് കത്തെഴുതാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര ഏജന്‍സിയോട് ആവശ്യപ്പെടാനുള്ള വകുപ്പ് ഉപയോഗിക്കണമെന്നായിരുന്നു ആവശ്യം. അമിത് ഷായുടെ കാലുപിടിക്കാന്‍ പോകണോയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി നല്‍കിയത്. പ്രതിപക്ഷത്തിന്റെ കൂടി വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ ചുമത്തി. ഇതിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഇരുവരുടെയും കുടുംബവും രംഗത്തെത്തിയിരുന്നു. സിപിഎം അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന നിലപാട് മുഖ്യമന്ത്രി രണ്ട് തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇരുവരെയും കോളേജില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT