Around us

‘എല്ലാം ഓര്‍മ്മയുണ്ടാകും’; ‘ഫാസിസ്റ്റ്, റേസിസ്റ്റ് സിഎഎ’യ്‌ക്കെതിരായ ആമിര്‍ അസീസിന്റെ വരികള്‍ കടമെടുത്ത് റോജര്‍ വാട്ടേര്‍സ്

THE CUE

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ മോദിയെയും പൗരത്വ നിയമത്തെയും വിമര്‍ശിച്ച് പിങ്ക് ഫ്‌ളോയിഡ് ഗിറ്റാറിസ്റ്റ് റോജര്‍ വാട്ടേര്‍സ്. ആമിര്‍ അസീസിന്റെ 'സബ് യാദ് രഖാ ജായേഗാ' എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ചൊല്ലിക്കൊണ്ടായിരുന്നു ഫെബ്രുവരി 22ന് നടന്ന പരിപാടിയില്‍ പിങ്ക് ഫ്‌ളോയിഡ് സഹസ്ഥാപകന്‍ റോജര്‍ വാട്ടേര്‍സ് പങ്കെടുത്തത്. പൗരത്വ നിയമത്തെ വംശീയമെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റോജര്‍ കവിത വായിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂലിയന്‍ അസാഞ്ചെയുടെ മോചനത്തിനായാണ് ഒത്തുകൂടിയതെങ്കിലും, ഇത് ചെറിയൊരു പ്രതിഷേധമല്ല, ആഗോളതലത്തില്‍ നടക്കുന്നതിന്റെ ഭാഗമാണെന്ന് റോജര്‍ പരിപാടിയില്‍ പറഞ്ഞു. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ആമീര്‍ അസീസിനെ റോജര്‍ പരിചയപ്പെടുത്തിയത്, മോദിക്കും, പൗരത്വ നിയമത്തിനുമെതിരെ പോരാടുന്ന യുവാവെന്നായിരുന്നു. അയാളുടെ കവിതയില്‍ നിന്ന് ഒരു ഭാഗം വായിക്കുകയാണെന്ന് പറഞ്ഞായിരുന്നു റോജര്‍ വരികള്‍ പാടിയത്. പൗരത്വ നിയമം ഫാസിസ്റ്റും റേസിസ്റ്റുമാണെന്ന് റോജര്‍ പറഞ്ഞു. ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാന്‍ഡാണ് പിങ്ക് ഫ്‌ളോയിഡ്. ലോകമെമ്പാടും നടക്കുന്ന അനീതികള്‍ക്കെതിരെ റോജര്‍ രംഗത്തെത്താറുണ്ട്.

ആമിര്‍ അസീസിന്റെ 'സബ് യാദ് രഖാ ജായേഗാ' എന്ന കവിത, പൗരത്വ പ്രതിഷേധങ്ങളില്‍ പ്രധാന മുദ്രാവാക്യമായി മാറിയിരുന്നു. ഞങ്ങളെ കൊന്നോളൂ, ഞങ്ങള്‍ പ്രേതങ്ങളായി വരും, എഴുതും എന്ന് തുടങ്ങുന്ന കവിത അവസാനിക്കുന്നത് എല്ലാം ഓര്‍മ്മിക്കപ്പെടും, എല്ലാം രേഖപ്പെടുത്തപ്പെടും എന്ന വരികളിലാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT