Around us

നെഹ്‌റുവിന്റെ ശാസ്ത്രബോധവും വികസനവും നീതിയും പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാകും; ശിശുദിനാശംസകളുമായി മുഖ്യമന്ത്രി

ശിശുദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ഏത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടോ ആ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും വിസ്മൃതിയാലാണ്ട് പോവുകയും ചെയ്യുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നതും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. നെഹ്‌റു നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാക്കുന്നു.

സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്റെ നിര്‍മ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ പിന്തുടര്‍ന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്.

നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാം. ഏവര്‍ക്കും ശിശുദിന ആശംസകള്‍.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT