Around us

ജനജീവിതം മെച്ചപ്പെടുത്താൻ വി എസ് ഒന്നും ചെയ്തില്ല; മുഖ്യമന്ത്രിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ പിണറായി ചെയ്യുന്നുവെന്ന് എം മുകുന്ദൻ

മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തെ ആധുനികതയിലേക്കും മാറ്റത്തിലേക്കും കൊണ്ടുവന്നത് പിണറായി വിജയനാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. ഹൃദയശുദ്ധിയും ജനപ്രിയതയും ഉള്ള നേതാവായ വി.എസിന് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി – വി.എസ് താരതമ്യം മുകുന്ദൻ നടത്തിയത്.

എം മുകുന്ദൻ അഭിമുഖത്തിൽ പറഞ്ഞത്

ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. ഇമേജ് ഉണ്ടാക്കലല്ല പ്രശ്‌നം, ജനങ്ങള്‍ക്ക് എന്തൊക്കെ വേണമെന്ന് ആലോചിച്ച് അവരുടെ ജീവിതം മെച്ചപ്പെടുത്തലാണ്. പക്ഷെ പ്രിയപ്പെട്ട വി.എസ് അത്തരത്തില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല.

മലയാളികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും വൈകാരികമായ അനുഭവമാണ് വി എസ് അച്യുതാനന്ദൻ. ഇ.എം.എസ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയനായ നേതാവും വി.എസ് ആയിരിക്കും. പക്ഷെ വി.എസിനെ ഡീകണ്‍സ്ട്രക്റ്റ് ചെയ്താല്‍ ഒന്നും കാണില്ല. ഹൃദയശുദ്ധിയുള്ള സിംപിളായ മനുഷ്യന്‍. വലിയ ആഡംബരമോ ആഗ്രഹങ്ങളോ ഇല്ല. എന്നാല്‍ ആത്മശുദ്ധിയുള്ളത് കൊണ്ട് ഒരാള്‍ക്ക് നാട് ഭരിക്കാനോ മുഖ്യമന്ത്രിയാകാനോ സാധിക്കില്ല. വിഗ്രഹവല്‍ക്കരിപ്പെട്ട ഒരു നേതാവാണ് വി എസ്. മാറുന്ന കാലഘട്ടത്തില്‍ കേരളത്തെ പുനസൃഷ്ടിക്കാന്‍ വി.എസിന് കഴിയുമായിരുന്നില്ല. എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ പിണറായിയല്ലാതെ മറ്റൊരു നേതാവ് നമുക്ക് മുന്‍പിലില്ല.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT