Around us

വിജയം പിണറായിയുടെ വ്യക്തി പ്രഭാവം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതായി സിപിഎം

കേരളത്തിലെ എൽഡിഎഫിന്റെ വിജയം മുഖ്യമന്ത്രി പിണറായി വ്യക്തിപ്രഭാവത്തിൽ മാത്രം ഒതുക്കുവാൻ ശ്രമിക്കുകയാണെന്ന് സിപിഎം. പാർട്ടിയെയും സർക്കാരിനെയും ഒരാൾ മാത്രം നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു. കേരളത്തിലെ എൽഡിഎഫിന്റെ വിജയം വ്യക്തിയുടെയും കൂട്ടായ്മയയുടെയും വിജയമാണെന്നും പിണറായി വിജയന്റെ പ്രവർത്തനം മാതൃകാപരമാണെന്നും സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ പറയുന്നു.

കേരളത്തിലെ എൽഡിഎഫിന്റെ വിജയം പിണറായി വിജയന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രം ലഭിച്ചതാണെന്ന് വരുത്തി തീർക്കുവാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നു. പരമോന്നത നേതാവ്, ശക്തനായ നേതാവ് ‌ എന്ന വിധത്തിൽ പിണറായി വിജയന്റെ നേട്ടത്തെ കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു. സർക്കാരിലും പാർട്ടിയിലും ഒരാളുടെ മാത്രം ആധിപത്യമാണെന്ന് മാധ്യമങ്ങൾ വാദിക്കുന്നു.

നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികളിലും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ മികവ് പുലർത്തി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിയുടെയും കൂട്ടായ്മയുടെയും വിജയമാണ്. അടുത്ത എൽഡിഎഫ് സർക്കാർ കൂട്ടായ പ്രവർത്തനത്തിലൂടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലൂടെയും മുന്നോട്ടുപോകുമെന്നും പീപ്പിൾസ് ഡെമോക്രസി എഡിറ്റോറിയൽ പറയുന്നു.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT