Around us

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പടനായകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതിയ പടനായകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ പടപൊരുതിയ നായകനാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സിനിമയെക്കുറിച്ചുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പടനായകനാണെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തെ ആദരിച്ചാണ് കേരളം എല്ലാകാലത്തും പോയിട്ടുള്ളത്. വര്‍ഗീയതയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതകരിച്ചു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന ചിത്രം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. ബിജെപിയും ചിത്രത്തിനെതിരെ രംഗത്തുണ്ട്.

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT