Around us

ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്ന് പിടി തോമസ്

THE CUE

ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസ്. നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ നടപടി. ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞാല്‍ നടപടിയെടുക്കാന്‍ നിയമമുണ്ട്. കൊവിഡ് സംബന്ധിച്ച് ഭയാശങ്ക പ്രചരിപ്പിക്കുന്നത് ആരായാലും നടപടിയെടുക്കണം എന്നതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ അതിന്റെ മറവില്‍ ജനങ്ങള്‍ ആസ്വദിക്കുന്ന തമാശകള്‍ തടസപ്പെടുത്തുന്നത് അപകടകരമായ പ്രവണതയുടെ തുടക്കമാകുമെന്നും പിടി തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം വ്യാജവർത്തകളും തെറ്റായ സന്ദേശങ്ങളും പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏപ്രിൽ ഫൂൾ നിരോധനമായി പി ടി തോമസ് വ്യാഖാനിച്ചതിൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്

പോസ്റ്റിന്റെ പൂര്‍ണരൂപം

ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്.

നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി.

കൊറോണയ്‌ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ...

അപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ എന്തെങ്കിലും പറഞ്ഞാല്‍ നടപടി എടുക്കാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ട്.

കൊറോണ സംബന്ധിച്ച് ഭയാശങ്കകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല.

എന്നാല്‍ ഇതിന്റെ മറപിടിച്ചു ജനങ്ങള്‍ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമര്‍ശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകും.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് മാര്‍ച്ച് 26 ന് ദേശാഭിമാനി പത്രത്തില്‍ മന്ത്രി കെ ടി ജലീല്‍ പേര് വെച്ചെഴുതിയ ലേഖനത്തിന്റെ ഭീഷണി സ്വരം.

മാധ്യമം ദിനപത്രത്തില്‍ രാമേട്ടന്‍ എന്ന വേണുവിന്റെ പോക്കറ്റ് കാര്‍ട്ടൂണില്‍ ചെഗുവേരയെക്കുറിച്ചുണ്ടായ പരാമര്‍ശനത്തി-നെതിരെയാണ് ജലീലിന്റെ മുന്നറിയിപ്പ്

'കാര്‍ട്ടൂണില്‍ ഒളിപ്പിച്ച ഇരട്ടത്താപ്പ് '

എന്ന ജലീലിന്റെ ലേഖനത്തിലെ ഭീഷണിയുടെ സ്വരം ഉള്ള മുന്നറിയിപ്പുകള്‍ താഴെ ചേര്‍ക്കുന്നതാണ്...

കാര്‍ട്ടൂണുകളുടെ പേരില്‍ നിരവധി കലാപങ്ങളും, മനുഷ്യക്കുരുതിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത് അത്ര പെട്ടന്ന് നമുക്ക് മറക്കുവാന്‍ കഴിയില്ല'.

ഇതാണ് ജലീല്‍ നല്‍കുന്ന അപായകരമായ മുന്നറിയിപ്പ്.

കൊറോണ കാലത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തലനീട്ടല്‍ ആരും കണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ആണോ ഇതു പറയേണ്ടത് എന്ന് സംശയിക്കുന്നവരോട്...

ഇപ്പോഴാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നുകൂടി ആലോചിക്കുക.

വാല്‍ക്കഷ്ണം

കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാഹിത്യകാരന്മാര്‍, കലാകാരന്‍മാര്‍ (ക്ഷേത്ര കലാകാരന്‍മാര്‍ അടക്കം ) സാംസ്‌കാരികപ്രവര്‍ത്തകര്‍, നാടകപ്രവര്‍ത്തകര്‍, നാടോടി നൃത്ത സംഘങ്ങള്‍, സാമ്പത്തിക ഭദ്രത ഇല്ലാത്ത സിനിമ പ്രവര്‍ത്തകരടക്കം പതിനായിരക്കണക്കിന് കലസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള സഹായം പ്രഖ്യപിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

രോഗികള്‍ക്ക് മദ്യം നല്‍കാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയെങ്കിലും ഇവര്‍ക്ക് വേണ്ടി കൂടി കാണിച്ചാല്‍ ഉചിതമായിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT