Around us

'പിണറായി ഉള്ളില്‍ വര്‍ഗീയവാദി' ; മുഖ്യമന്ത്രിയുടേത് ബിജെപിയെ സഹായിക്കുന്ന നിലപാടെന്ന് കെ.പി.എ മജീദ്

സംസ്ഥാനം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പിണറായിയെ പോലെ ഉള്ളില്‍ വര്‍ഗീയത വെച്ചുപുലര്‍ത്തുന്ന നേതാക്കള്‍ വേറെയില്ല. ലീഗിനെ ഇല്ലാതാക്കി ആരെ വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ.പി.എ മജീദ് ചോദിച്ചു. ഇത്തരം വര്‍ഗീയ പ്രസ്താവനകളുടെ ഗുണം കിട്ടാന്‍ പോകുന്നത് ബിജെപിക്കാണെന്ന് സിപിഎം ഓര്‍ക്കണം. ഉത്തരേന്ത്യയില്‍ ബിജെപി പയറ്റുന്ന വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ സിപിഎം പയറ്റുകയാണ്.

വി മുരളീധരന്റെ അതേ വാചകങ്ങളാണ് മുഖ്യമന്ത്രിയുടേതും. ദുഷ്ടലാക്കോടെയാണ് ഇത്തരം വിഷയങ്ങളെ സിപിഎം സമീപിക്കുന്നത്. സമാധാനപരമായി മതമൈത്രിയുള്ള ശാന്തമായ തെരഞ്ഞെടുപ്പ് പ്രക്രിയയുള്ള സംസ്ഥാനത്ത് വിഷലിപ്തമായ വികാരങ്ങള്‍ ഇളക്കിവിടുകയാണ് മുഖ്യമന്ത്രിയെ പോലൊരാള്‍ ചെയ്യുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന നില വന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. യുഡിഎഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിനോടായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം.

'Pinarayi vijayan is a communalist', Scathing Attack from Muslim league General Secretary KPA Majeed.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT