Around us

'അദ്ദേഹത്തിന് ഇന്ന് ദുര്‍ദിനം' ; അടുത്തിരുന്ന ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പൊതു പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

'അദ്ദേഹത്തിനിന്ന് ദുര്‍ദിനമാണ്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെന്നിത്തല അടുത്ത് ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി പറഞ്ഞത്

എന്റെ കണക്കുകൂട്ടല്‍ പ്രകാരം അദ്ദേഹത്തിന് ഇന്ന് ചെറിയ തോതിലുള്ള ദുര്‍ദിനം കൂടിയാണ്. അത് വേറൊരു കാര്യമാണ്. ആ കാര്യം നമ്മള്‍ ഇപ്പോള്‍ പരാമര്‍ശിക്കേണ്ടതില്ല, നല്ലൊരു സന്തോഷം ആ വിഷമഘട്ടത്തിലും അദ്ദേഹത്തിന് വന്നു എന്നത് നമുക്കെല്ലാം സന്തോഷമുള്ള കാര്യമാണ്

രമേശ് ചെന്നിത്തലയുടെ പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്വാഗത പ്രസംഗത്തില്‍ പാലം തുറന്ന ഈ ദിനം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT