Around us

'മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു', മോശം പ്രചാരണം വേദനിപ്പിക്കുന്നുവെന്നും സഹപ്രവര്‍ത്തക

അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിനെ ഭര്‍ത്താവ് ഫിലിപ്പ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തക. മെറിനെയും കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കുമെന്നായിരുന്നു ഭീഷണിയെന്നും മെറിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മിനിമോള്‍ പറഞ്ഞു. ഫിലിപ്പ് മെറിനെ മര്‍ദ്ദിച്ചിരുന്നതായും മിനിമോള്‍ പറഞ്ഞു.

മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്ക് നേരെയും ഫിലിപ്പ് നേരത്തെ കത്തിവീശിയിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ മോശമായ പ്രചാരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്നും മിനിമോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മുന്‍പും മെറിനെതിരെ കൊലപാതക ശ്രമമുണ്ടായിട്ടുണ്ട്. മെറിനെ പലതവണ ശാരീരികമായി ആക്രമിച്ചിരുന്നു. മെറിന്‍ പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. തനിച്ച് അമേരിക്കയിലേക്ക് മടങ്ങിയത് മുതല്‍ മിനിമോള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു മെറിന്‍ താമസിച്ചിരുന്നത്. ഏപ്രില്‍ 30ന് കുഞ്ഞിനെയും അമ്മയെയും അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ടിക്കറ്റ് എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടിക്കറ്റ് നീട്ടി എടുക്കുകയായിരുന്നു. ഒരിക്കല്‍ കൂടി ഫിലിപ്പിനെ കാണണമെന്നും കുഞ്ഞിന് അപ്പനെ നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് മെറിന്‍ പറഞ്ഞിരുന്നതായും മിനിമോള്‍ പറഞ്ഞു.

സൗത്ത് ഫോളോറിഡ കോറല്‍ സ്പ്രിങ് ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ നഴ്‌സായ മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിലിപ്പ് ആക്രമണം നടത്തിയത്. പതിനേഴ് തവണ കുത്തുകയും ശരീരത്തിലൂടെ വണ്ടി കയറ്റി ഇറക്കുകയും ചെയ്തിരുന്നു. ഹോട്ട്‌സ്പ്രിങ്‌സിലെ ഒരു ഹോട്ടലിലെ മുറിയില്‍ സ്വയം കുത്തിപരുക്കേല്‍പ്പിച്ച നിലയിലാണ് ഫിലിപ്പിനെ പൊലീസ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT