Around us

പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും; പാചകവാതകത്തിന് 200 രൂപ സബ്‌സിഡി

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചു. ഇതോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. എക്‌സൈസ് നികുതി ഇനത്തില്‍ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്.

പാചകവാതകത്തിന് 200 രൂപ സബ്‌സിഡിയും നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷമായി പാചക വാതകത്തിന് സബ്‌സിഡി നല്‍കിയിരുന്നില്ല. തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷമാണ് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി.

ഒരു സംശയവുമില്ല, ലോക വേൾഡ് വൈഡ് 300 കോടി കളക്ഷൻ നേടിയിരിക്കും: സുരേഷ് ഷേണായി

'ദുര്‍ഗ മോള്‍ക്ക്, ഞങ്ങളുടെ വക' എന്ന വാക്കുകള്‍ക്കൊപ്പം ഒരു ചിത്രവും മമ്മൂട്ടി കമ്പനി പങ്കുവെച്ചു: ദുര്‍ഗ സി വിനോദ്

പാൻ 'ലോക' ഹിറ്റ്; വിദേശ ബോക്സ് ഓഫീസിൽ 100 കോടി കളക്ഷനുമായി ലോക:

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' ജനകീയ പുരസ്കാരം

ലൈസന്‍സിങ് സേവനദാതാക്കള്‍ക്കായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ശില്‍പശാല

SCROLL FOR NEXT