Around us

കെ.സുരേന്ദ്രന്റ നാവ് പൊന്നാണ്; 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന് പറഞ്ഞത് ശരിയായെന്ന് ഷാഫി പറമ്പില്‍

അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നാവ് പൊന്നാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമാണിത്. അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് ആരും പറയരുതെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഷാഫി പറമ്പില്‍ പരിഹസിച്ചു.

കെ.സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത് ശരിയായിട്ടുണ്ട്. അമ്പത് രൂപയ്ക്ക് അരി ലിറ്റര്‍ പെട്രോള്‍ കിട്ടുമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ഇന്ധനവില വര്‍ധയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം.

കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്.

50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അരബലിറ്റര്‍ബ50 രൂപക്കുറപ്പായിട്ടുണ്ട് .

ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും .

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT