Around us

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിറിന് മൂന്ന് രൂപ വീതം വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ്. നികുതി കൂട്ടിയതോടെ ഇതുമൂലമുള്ള നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എക്‌സൈസ് തീരുവ കൂട്ടിയതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസും റഷ്യയും തമ്മില്‍ ഉത്പാദനം സംബന്ധിച്ച് ധാരണയാവാതിരുന്നതാണ് ക്രൂഡോയിലിന്റെ വിലയിടിയാന്‍ കാരണം. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വിലയിടിവാണ് മാര്‍ച്ച് ഒമ്പതിന് ക്രൂഡോയിലിനുണ്ടായത്.

കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്തിരുന്ന ചൈന അത് കുറച്ചിരുന്നു. രോഗം പടര്‍ന്ന രാജ്യങ്ങളിലെ മാന്ദ്യവും ബാധിച്ചിട്ടുണ്ട്. ഉപഭോഗം കുറഞ്ഞതോടെ പെട്രോളിനും ഡീസലിനും ആവശ്യക്കാരില്ലാതെയായി.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT