Around us

പെരുമ്പാവൂർ കൊലക്കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ചു.

ഭാവന രാധാകൃഷ്ണൻ

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ വധ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണം എന്ന പ്രതിയുടെ ഹര്‍ജി കോടതി തള്ളി. ഒപ്പം വിചാരണ കോടതി വിധി ശരിവെക്കണം എന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയും ചെയ്തു. 2016ലായിരുന്നു പെണ്‍കുട്ടിയെ സ്വന്തം വീട്ടിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ മാരകമായി മുറിവുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയെ മുന്‍പ് പരിചയമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഈ വാദം ഉള്‍പ്പെട്ട അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. മക്കള്‍ക്ക് നീതി ലഭിച്ചെന്ന് വിദ്യാര്‍ത്ഥിനിയുടെ 'അമ്മ പ്രതികരിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT