Around us

പ്രദേശവാസികള്‍ക്കും ഫ്രീ പാസില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ ജനകീയ സമരം; വാഹനങ്ങള്‍ കടത്തിവിട്ട് നാട്ടുകാര്‍

THE CUE

പാലിയേക്കര ടോള്‍ പ്ലാസയുടെ പരിസര പ്രദേശത്തുള്ളവരില്‍ നിന്നും പണം പിരിക്കുന്നതിനെതിരെ ജനകീയ സമരം. പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയ പാതയിലിറങ്ങി. ബ്ലോക്കില്‍ പെട്ടുകിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഹോണ്‍ മുഴക്കി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. 24 മണിക്കൂര്‍ നേരത്തേക്ക് റോഡ് ഉപയോഗിക്കാന്‍ 105 രൂപ അടക്കാന്‍ നിര്‍ബന്ധിതരായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ജോലിക്ക് പോകാനും കടയില്‍ പോകാനും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ടോള്‍ അടയ്‌ക്കേണ്ട അവസ്ഥയുണ്ടായി. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായമില്ലാതെ പ്രദേശവാസികള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലൂടേയും സംഘടിച്ച് എത്തുകയായിരുന്നു.

ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് വന്‍ ഗതാഗത കുരുക്കിന് കാരണമാകാറുണ്ട്. വാഹനക്കുരുക്കില്‍ പെട്ട് ചികിത്സ കിട്ടാതെ മരണങ്ങള്‍ നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. ടോള്‍ പിരിക്കുന്നവര്‍ യാത്രികരെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. സിനിമാ താരങ്ങളും ജനപ്രതിനിധികളും അടക്കം ഒട്ടേറെപ്പേര്‍ ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ പലതവണ രംഗത്ത് വന്നിട്ടുണ്ട്.

ദേശീയപാത അതോറിറ്റിയുടെ കീഴിലാണ് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ. മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള 64.94 കിലോമീറ്റര്‍ ദേശീയ പാതാ വികസനത്തിന് 721.17 കോടി രൂപയാണ് ചിലവായത്. 2012 ഫെബ്രുവരി ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചു. ഈ വര്‍ഷം ജൂലൈ 31 വരെ 714.39 കോടി രൂപ പിരിച്ചെടുത്തെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 21, 298 വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്ന പാലിയേക്കര ടോള്‍ പ്ലാസയിലെ ഒരു ദിവസത്തെ ശരാശരി വരുമാനം 31.80 ലക്ഷം രൂപയാണ്. ഓഗസ്റ്റിലെ വരുമാനം കൂടി കണക്കിലെടുത്താല്‍ പിരിച്ച തുക നിര്‍മ്മാണച്ചെലവിനെ മറികടന്നേക്കും.

16 വര്‍ഷത്തേക്ക് ടോള്‍ പിരിവ് നടത്താന്‍ നിര്‍മ്മാണ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കിയിരിക്കുന്നത്. കമ്പനിയുമായി നടത്തിയ കരാര്‍ അനുസരിച്ച് കമ്പനി ആവശ്യപ്പെടുന്ന പലിശയും ലാഭവിഹിതവും പിരിച്ചെടുക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. 2028 ജൂണ്‍ 21നാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിവ് അവസാനിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT