Around us

ചൈനയ്‌ക്കെതിരെ രണ്ട് യുദ്ധം; രണ്ടിലും വിജയിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

ചൈനയ്‌ക്കെതിരെ ഇന്ത്യ രണ്ട് യുദ്ധം നയിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തിയിലും ചൈനയില്‍ നിന്ന് വന്ന വൈറസിനുമെതിരെയാണ് യുദ്ധം. ഈ രണ്ട് യുദ്ധത്തിലും പട്ടാളക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊപ്പം രാജ്യം മുഴുവന്‍ നില്‍ക്കണമെന്നും ട്വിറ്ററിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ കോവിഡ് 19 കേസുകള്‍ പടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും യോഗങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു, വൈറസ് ബാധ തടയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. താഴേത്തട്ടില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെ വരെ 60,000 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. കോറോണ രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന വര്‍ധിപ്പിച്ചതായി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT