Around us

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പൊലീസ് കസ്റ്റഡിയില്‍

പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിതെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി, പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഗോമതി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഗോമതിയെ തടയുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കസ്റ്റഡിയിലെടുത്ത ഗോമതിയെ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന് ഗോമതി പറഞ്ഞു. പെട്ടിമുടിയില്‍ 84 ജീവനുകള്‍ മണ്ണിനടിയിലായി ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇവിടെയെത്തിയതെന്നും ഗോമതി കുറ്റപ്പെടുത്തി.

തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ആരും ഒന്നും ചെയ്തിട്ടില്ല. സ്വതന്ത്രമായി മത്സരിച്ച് ജയിച്ചതിന്റെ പേരില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തനിക്കെതിരെയാണെന്നും, പഞ്ചായത്തംഗമെന്ന നിലയില്‍ തനിക്ക് ചെലവഴിക്കാനുള്ള സര്‍ക്കാര്‍ ഫണ്ട് പോലും തടഞ്ഞുവെയ്ക്കുകയാണെന്നും ഗോമതി ആരോപിച്ചു.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT