Around us

എനിക്ക് പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രിസീല്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്ത് നല്‍കട്ടെ. ഒരു ദിവസം നമ്മള്‍ ആകാശത്ത് പന്തുതട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പെലെ കുറിച്ചു.

ഫുട്‌ബോള്‍ ആരാധകരുടെ ഇതിഹാസങ്ങളായിരുന്നു പെലെയും മാറഡോണയും. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരായി പെലെയെയും മാറഡോണയെയും ഫിഫ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മാസം മാറഡോണയുടെ 60ാം പിറന്നാളിന് ആശംസയുമായി പെലെ എത്തിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാറഡോണയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

SCROLL FOR NEXT