Around us

എനിക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്നില്ല; കെ.വി. തോമസിനോട് പി.സി. വിഷ്ണുനാഥ്

എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. പാര്‍ട്ടിയോട് ആലോചിച്ച ശേഷമാണ് പോയതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെയാണോ എന്ന കെ.വി. തോമസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിഷ്ണുനാഥ്. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുത്തത്. കെ.വി. തോമസിന്റെ ചോദ്യം വസ്തുതാവിരുദ്ധമാണെന്നും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ശ്രമമാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെ.പി.സി.സി വാദിക്കുമ്പോള്‍ അതേ കുറ്റം തന്നെയല്ലേ പി.സി വിഷ്ണുനാഥും ചെയ്തതെന്നാണ് കെ.വി. തോമസ് ചോദിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ പി.സി വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ.വി തോമസ് ആരാഞ്ഞു.

തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ? വിഷ്ണുനാഥ് പോയത് കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണോ?, കെ-റെയില്‍ സമരം അവസാനിപ്പിച്ചോ? പൊലീസിന്റെ നിലപാട് സൗഹൃദപരമായി മാറിയോ എന്നും തോമസ് ചോദിച്ചു.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT