Around us

മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്; പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്

മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ഭര്‍ത്താവിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോയെന്ന് കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായി പോയെന്നും ആ സാഹചര്യത്തില്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പോലും അങ്ങനെ പറയുമായിരുന്നെന്നും ഉഷ ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് അങ്ങനെ ചെയ്യില്ലെന്ന ഉറപ്പുണ്ട്. പറഞ്ഞത് കുറച്ച് കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും ഉഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ്. താന്‍ കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞു പോകുന്നയാളാണ്. ചാനലിന്റെ മുന്നില്‍ പോലും വരാറില്ല. അന്നത്തെ അവസ്ഥയില്‍ വന്നുപോയതാണ്.

മോളേ എന്ന് വിളിച്ച് മാത്രമാണ് പി.സി. ജോര്‍ജ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കര കൊച്ചേ എന്നാണ് വിളിക്കാറ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കാറുള്ളുവെന്നും ഉഷ പ്രതികരിച്ചു.

പി.സി. ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി നല്‍കിയ ബലാത്സംഗ പരാതിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കൊന്തയ്ക്ക് ശക്തിയുണ്ടെങ്കില്‍ രാജി വെക്കുമെന്ന് ഉഷ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ഉഷയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ട്രോളാകുകയും ചെയ്തിരുന്നു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT