പി സി ജോര്‍ജ് 
Around us

പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്; ഘടകക്ഷിയാക്കി രണ്ട് സീറ്റ് നല്‍കിയേക്കും

പി.സി ജോര്‍ജ് വീണ്ടും എന്‍.ഡി.എയിലേക്ക്. യു.ഡി.എഫിലേക്കുള്ള വഴികളടഞ്ഞതോടെയാണ് വീണ്ടും എന്‍.ഡി.എയുടെ ഭാഗമാകുന്നത്. ജനപക്ഷം പാര്‍ട്ടിയെ എന്‍.ഡി.എ ഘടക കക്ഷിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.27ന് ജോര്‍ജ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.

പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമര വേദിയിലെത്തിയ പി.സി ജോര്‍ജ് ഷാള്‍ അണിയിക്കാന്‍ നോക്കിയപ്പോള്‍ റിജില്‍ മാക്കുറ്റി നിരസിച്ചിരുന്നു.

പൊതു സ്വതന്ത്രനായി മത്സരിക്കാനായിരുന്നു യു.ഡി.എഫ് പി.സി.ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നത്.ഇതില്‍ താല്‍പര്യമില്ലെന്ന് പി.സി ജോര്‍ജ് അറിയിക്കുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പി.സി ജോര്‍ജ് എന്‍.ഡി.എയുടെ ഭാഗമായത്. കെ.സുരേന്ദ്രന് വേണ്ടി പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങിയിരുന്നു. എന്‍.ഡി.എ തട്ടിക്കൂട്ട് മുന്നണിയാണെന്ന് അധിക്ഷേപിച്ച് വിടുകയായിരുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT