Around us

'നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന മാഷിന് സ്വാഗതം'; കെ വി തോമസ് എല്‍ഡിഎഫ് പ്രചാരണത്തിനിറങ്ങുമെന്ന് പിസി ചാക്കോ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പി.സി. ചാക്കോയുടെ പ്രതികരണം.

ഒരു രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറാകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നും കെ.വി. തോമസ് കൂടി രംഗത്തെത്തുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ ലഭിക്കുമെന്നുറപ്പാണെന്നും പി.സി. ചാക്കോ പറഞ്ഞു.

ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിന് സ്വാഗതം എന്നും പി.സി. ചാക്കോ കുറിച്ചു.

അതേസമയം കെ.വി. തോമസ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പിന്തുണ ആര്‍ക്ക് നല്‍കുമെന്ന് കാത്തിരുന്ന് കാണാം എന്നാണ് കെ.വി. തോമസ് പറഞ്ഞത്. ഉമ തോമസുമായി വ്യക്തിബന്ധമുണ്ട്. എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയ ബന്ധവും രണ്ടും രണ്ടാണ്. സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞ ശേഷം ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞത്.

തൃക്കാക്കരയില്‍ ആരാകും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. നേരത്തെ കെ.എസ്. അരുണ്‍കുമാറിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി ആരാകുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വ്യക്തമാക്കിയത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT