Around us

ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസില്‍ പൊലീസ് റെയ്ഡ്

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസില്‍ പൊലീസ് പരിശോധന. പത്തനാപുരം സിഐയുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഗണേഷിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് മൊഴിമാറ്റാനായി ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. പ്രദീപ് നേരത്ത അറസ്റ്റിലായിരുന്നെങ്കിലും ഇന്ന് ജാമ്യം ലഭിച്ചിരുന്നു. പ്രദീപിന്റെ മൊബൈലും സിമ്മും കണ്ടെത്താനാണ് പരിശോധന.വനിതാ പൊലീസുകാരടക്കം സംഘത്തിലുണ്ട്.

ഇതേസമയം പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. കാസര്‍കോട് ബേക്കല്‍ പൊലീസ് ആണ് കേസന്വേഷിക്കുന്നത്. എന്നാല്‍ അവര്‍ കൊല്ലത്തെത്തി റെയ്ഡ് നടത്തുന്നതില്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ പത്തനാപുരം പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍ നിന്നാണ് പ്രദീപിനെ ഒരാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ നടപടിയില്‍ ഗണേഷ് ഇടതുമുന്നണിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. വിഷയത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഗണേഷ്, പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയതായി ദൂതന്‍ മുഖേനയാണ് അറിയിച്ചത്.

Pathanapuram Police Raided Ganesh Kumar MLA's Office

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT