Around us

പാരിപ്പള്ളിയില്‍ കുട്ടി മരിച്ചത് രക്തം ഛര്‍ദ്ദിച്ച്; ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകള്‍ ദേഹത്തുണ്ടെന്ന് പൊലീസ്

THE CUE

കൊല്ലം പാരിപ്പള്ളി സ്വദേശികളായ ദീപു-രമ്യ ദമ്പതികളുടെ മകള്‍ ദിയ (4) മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ദിയയുടെ കാലില്‍ രക്തം കട്ടം പിടിച്ച പാടുകളുണ്ടായിരുന്നെന്നും ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകള്‍ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ സംഘം ദിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി കെ മധു അറിയിച്ചു. മരണ കാരണം വ്യക്തമായ ശേഷം നടപടിയെടുക്കും. കുട്ടിക്ക് പനിയുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കളോട് ചോദിച്ച് അറിയുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പാരിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുട്ടി അവശനിലയിലായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി നില വഷളായി. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം ഛര്‍ദ്ദിച്ച ദിയ മരിക്കുകയായിരുന്നു. കമ്പ് കൊണ്ട് കാലില്‍ അടിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മയും നേഴ്‌സുമായ രമ്യയുടെ വാദം.

കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു.

മകളുടെ മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണ ദിപു ചികിത്സയില്‍ തുടരുകയാണ്. മൊഴിയെടുക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ രമ്യ നല്ല രീതിയില്‍ തന്നെയാണ് നോക്കുന്നതെന്ന് ദീപുവിന്റെ സഹോദരി ഷൈമ പ്രതികരിച്ചു. രമ്യ കുട്ടികളെ മര്‍ദ്ദിക്കാറില്ല എന്നാണ് തന്റെ അറിവ്. സത്യാവസ്ഥ അറിയില്ല. ദിയ മോള്‍ക്ക് നല്ല പനിയുണ്ടായിരുന്നു. കുഞ്ഞ് ഭക്ഷണം കഴിക്കാത്തതുകൊണ്ട് രാവിലെ വടികൊണ്ട് അടിച്ചതായി രമ്യ പറഞ്ഞു. പക്ഷെ, കുറേ ദിവസങ്ങളായി രമ്യ കുഞ്ഞിനെ തല്ലുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഷൈമ പറയുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT