Around us

'പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിക്കണം'; എങ്കിലേ ഹത്രസ് സംഭവങ്ങള്‍ അവസാനിപ്പിക്കാനാകൂവെന്ന് ബിജെപി എംഎല്‍എ

ഭരണനടപടികളിലൂടെയല്ല, സംസ്‌കാര പഠനത്തിലൂടെയേ ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനാകൂവെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിക്കണം. അവരെ സംസ്‌കാരസമ്പന്നമായ ചുറ്റുപാടില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണെന്നുമായിരുന്നു, രാമരാജ്യമെന്ന് അവകാശപ്പെടുന്നയിടത്ത് എന്തുകൊണ്ട് ബലാത്സംഗങ്ങള്‍ കൂടുന്നുവെന്ന ചോദ്യത്തിനുള്ള എംഎല്‍എയുടെ മറുപടി.

ബല്യ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് സുരേന്ദ്രസിങ്. 'ഞാന്‍ എംഎല്‍എ എന്നതിനൊപ്പം അധ്യാപകനുമാണ്. സംസ്‌കാരത്തിലൂടെയാണ് ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാനാകൂ, അല്ലാതെ ഭരണ നടപടികളിലൂടെയോ ശക്തിപ്രയോഗത്താലോ അല്ല. സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതുപോലെ തന്നെ പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. സംസ്‌കാരവും ഭരണവും ഒരുമിച്ചുണ്ടായാല്‍ മാത്രമേ ഇന്ത്യ മനോഹരമാകൂ. അല്ലാതെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ മറ്റ് പോംവഴികളില്ല. സുരേന്ദ്രസിങ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതാദ്യമല്ല ഇദ്ദേഹത്തില്‍ നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടാകുന്നത്. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതാണെന്നും ഇദ്ദേഹം നേരത്തേ പ്രസ്താവിച്ചിരുന്നു. ക്രൂര ഹൃദയമുള്ള സ്ത്രീയാണ് മമത ബാനര്‍ജിയെന്നും ആക്ഷേപിച്ചിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT