Around us

'പാലത്തായി കേസ് അട്ടിമറിക്കാന്‍ ശ്രീജിത്തിനെ നിയോഗിച്ചു', മകള്‍ക്കൊപ്പം പ്രതിഷേധിച്ച് പികെ ഫിറോസ്

പാലത്തായിയില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ ഐജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ കേസ് അട്ടിമറിച്ചതാണെന്ന് കൃത്യമായി ബോധ്യമായിരിക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വിദ്യാര്‍ത്ഥിനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രഖ്യാപിച്ച കണ്ണ് കെട്ടിയുള്ള സമരത്തില്‍ മകളോടൊപ്പം ഫിറോസ് പങ്കെടുത്തു.

കേസ് അട്ടിമറിക്കാന്‍ ഐജി ശ്രീജിത്തിനെ നിയോഗിച്ചതാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഫോണ്‍ സംഭാഷണമെന്നതും വ്യക്തമാണെന്നും പികെ ഫിറോസ്.

പ്രിയ സഹോദരിക്ക് നീതി കിട്ടാന്‍ ജനകീയ പ്രക്ഷോഭം മാത്രമാണ് പോം വഴി.പ്രതിഷേധങ്ങള്‍ ഉയരട്ടെയെന്നും പികെ ഫിറോസ് മകള്‍ക്കൊപ്പം പ്രതിഷേധിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പത്മരാജനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പോക്‌സോ ചുമത്താത്തതിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജൂലൈ 16ന് പത്മരാജന് ജാമ്യം ലഭിച്ചു.

'പാലത്തായി കേസ് പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ അനുകൂല സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി, ഇരയോടൊപ്പം നില്‍ക്കേണ്ട കെ.കെ ശൈലജ ടീച്ചര്‍ വേട്ടക്കാരനൊപ്പം നിന്നു' ദ ക്യു ടു ദ പോയിന്റില്‍ രമ്യ ഹരിദാസ് എംപി.

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

SCROLL FOR NEXT