Around us

പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പത്മരാജന് ജാമ്യം. തലശ്ശേരി പോക്‌സോ കോടതിയാണ് ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം നല്‍കിയത്. കേസില്‍ പോക്‌സോ വകുപ്പ് ചേര്‍ക്കാതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകവെയായിരുന്നു കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് നേരത്തെ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കുട്ടികളെ പത്മരാജന്‍ ഉപദ്രവിച്ചിരുന്നതായി കുറ്റപത്രത്തിലുണ്ട്. ഇതില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണസംഘം അറിയിച്ചത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനാലാണ് മൊഴിയെടുക്കാന്‍ കഴിയാത്തത്. പ്രതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. കേസില്‍ പോക്സോ നിയമപ്രകാരമുള്ള അന്വേഷണം തുടരുമെന്നായിരുന്നു ക്രൈബ്രാഞ്ചിന്റെ വിശദീകരണം. കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT