Around us

പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിന് ജാമ്യം

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി അറിയിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുതെന്നും കോടതി നിര്‍ദേശിച്ചു. അതീവഗുരുതരമായ ആരോഗ്യ സ്ഥിതിയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാണിച്ചുള്ള ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

നേരത്തെ കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ജയിലിലേക്ക് മാറ്റിയതിന് ശേഷം ജാമ്യാപേക്ഷ നല്‍കാനായിരുന്നു കോടതി നിര്‍ദേശം. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT